Latestകേരളം

പൊലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. ഇന്നലെ അര്‍ധരാത്രിയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സമഗ്ര അഴിച്ചുപണിയാണിത്.

161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഐപിഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിലായിരുന്നു മാറ്റങ്ങള്‍. എന്നാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പദവികളില്‍ മാറ്റമുണ്ടായിരുന്നില്ല.

ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച കേസില്‍ ആരോപണവിധേയനാണ് സുനി