ശബരിമല നട ഇന്ന് രാത്രി അടയ്ക്കും; വിഷു-മേടമാസ പൂജകൾക്ക് സമാപനം
പത്തനംതിട്ട : വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. മാസപൂജകളുടെ ഭാഗമായുള്ള അവസാന ദിവസത്തെ കർമ്മങ്ങൾ നടപ്പിലാക്കി വരികയാണ്.
ഇന്ന് വൈകീട്ട് പടിപൂജ നടക്കും. ശനിയാഴ്ച പുലർച്ചെ സഹസ്ര കലശാഭിഷേകത്തോടെയുള്ള വിശേഷാൽ പൂജകളും ഉണ്ടാകും. ഈ മാസത്തെ പൂജകളുടെ കാലയളവിൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശരാശരി 30,000-ത്തോളം ഭക്തരാണ് ദിവസവും ദർശനത്തിനായി എത്തിയത്.
