വെടിക്കെട്ടുപുര അപകടം; പാറമേക്കാവിന്‍റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
ത്രിശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസില്‍ദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്.
തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നല്‍കിയിരിക്കുന്നത്. കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിൻ്റെ ലൈസൻസ് നല്‍കിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണ ശാല പ്രവർത്തിക്കുന്നത് മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ്. ഇതിൻ്റെ നിർമാണത്തിനാണ് സ്റ്റോപ്പ് മെമോ നല്‍കിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. തിരുവമ്ബാടി വിഭാഗം വെടിക്കെട്ടില്‍ നിന്നും പൂർണമായും വിട്ടു നില്‍ക്കുന്നതായി അറിയിച്ചിരുന്നു
