തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് മരണം
തൃശ്ശൂരിൽ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമ്പിൾ പുരയിലാണ് ഇന്ന് വൈകുന്നേരത്തോടെ ദാരുണമായ അപകടം സംഭവിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശ് ഉള്‍പ്പെടെയുളളവര്‍ ഉണ്ടെന്നാണ് വിവരം.സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും മന്ത്രി ഉത്തരവിട്ടു.
