തൃശൂര്‍ പൂരം നടത്തിപ്പ്; തീരുമാനം നാളെ
തൃശൂർ: വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂർ പൂരം നടത്തുന്നതില്‍ തീരുമാനം നാളെ.രാവിലെ കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പങ്കെടുക്കും. ആഡംബരം കുറച്ച് പൂരം നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്
ഒരു വർഷത്തെ തയ്യാറെടുപ്പിന് ഒടുവില്‍ തൃശൂർ പൂരത്തിന് ഒരുക്കങ്ങള്‍ നടക്കവേയാണ് അപ്രതീക്ഷിതമായി ദുരന്തം എത്തിയത്. തിരുവമ്പാടി ദേവസത്തിന്റെ പൂര ആഘോഷകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്
