Latestകേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയങ്ങളില്‍ മാറ്റം

വിവിധ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി പാലക്കാട് റെയില്‍വെ ഡിവിഷൻ. പാളം അറ്റകുറ്റപ്പണികളെത്തുടർന്നാണ് നടപടി.

ചില ട്രെയിനുകള്‍ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വൈകിയോടുമെന്നും അധികൃതർ അറിയിച്ചു.

റദ്ദാക്കിയ സർവീസുകള്‍

ജൂണ്‍ 9-ന് ഷൊർണൂർ ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട 56604 നമ്പർ ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ സർവീസ് പൂർണ്ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ജൂണ്‍ 18-ലെ 16307 നമ്പർ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ഇത് കണ്ണൂർ സൗത്തില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂർ സൗത്തിനും കണ്ണൂരിനും ഇടയിലുള്ള റൂട്ടിലാണ് സർവീസ് മുടങ്ങുക. അതേ ദിവസം 12082 നമ്പർ തിരുവനന്തപുരം സെൻട്രല്‍-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തലശ്ശേരിയില്‍ യാത്ര നിർത്തും.

യാത്രാമധ്യേ നിയന്ത്രിക്കുന്ന ട്രെയിൻ സർവീസുകള്‍

ജൂണ്‍ 6-ന് ഷൊർണൂർ ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന 56604 നമ്പർ ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ 30 മിനിറ്റ് വൈകിയോടും.

12618 നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഒരു മണിക്കൂർ വൈകിയോടും .ജൂണ്‍ 6, 8, 10, 13, 15, 17, 20, 22, 24, 27, 29, ജൂലൈ 1 എന്നീ തീയതികളിലാണ് ഈ നിയന്ത്രണം.

കൂടാതെ, 22638 നമ്പർ മംഗലാപുരം സെൻട്രല്‍-ഡോ. എം ജി ആർ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 2026 ജൂണ്‍ 7, 11, 14, 18, 21, 25, 28, ജൂലൈ 2 എന്നീ ദിവസങ്ങളിലും ഒരു മണിക്കൂർ വഴിയില്‍ വൈകിയെത്തും.

അതുപോലെ, 12218 നമ്പർ ചണ്ഡിഗഡ്-തിരുവനന്തപുരം നോർത്ത് കേരള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 2026 ജൂണ്‍ 10, 17, 24, ജൂലൈ 1 തീയതികളില്‍ 35 മിനിറ്റും, 16329 നമ്പർ നാഗർകോവില്‍ ജംഗ്ഷൻ-മംഗലാപുരം ജംഗ്ഷൻ പ്രതിവാര അമൃത് ഭാരത് എക്സ്പ്രസ് ജൂണ്‍ 23-ന് 40 മിനിറ്റും വൈകിയോടുമെന്ന് റെയില്‍വെ അറിയിച്ചു.