Latestദേശീയം

UPയിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് 14കാരൻ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിൽ ഒൻപത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പതിനാലുകാരൻ പിടിയില്‍. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പതിനാലുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പുലര്‍ച്ചെയായിരുന്നു കുഞ്ഞിനെ കാണാനില്ലെന്ന കാര്യം കുടുംബം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്ന് 500 മീറ്റര്‍ മാറി കുഞ്ഞിനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനാ ഫലം അടക്കം ഇനിയും ലഭിക്കാനുണ്ട്.