വിഷുച്ചന്ത: കുടുംബശ്രീക്ക് വിറ്റുവരവ് 6.32 കോടി
കുടുംബശ്രീ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1067 വിഷുച്ചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 14,174 കർഷക സംഘങ്ങളിലെ അംഗങ്ങൾ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങളും സുക്ഷ്മ സംരംഭ മേഖലയിലെ 16,875 യൂണിറ്റുകൾ തയ്യാറാക്കിയ ഭക്ഷ്യോത്പന്നങ്ങളും വിറ്റത് വഴിയാണ് ഈ നേട്ടം.
സിഡിഎസ് തലത്തിലും ജില്ലാ തലത്തിലുമായാണ് വിഷുച്ചന്ത സംഘടിപ്പിച്ചത്. 83.4 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം മൂന്നാമതുമായി.
