താരസംഘടനയായ ‘അമ്മ’യുടെ അംഗത്വത്തില്‍ നിന്നും രാജിവെച്ച് നടി ലക്ഷ്മിപ്രിയ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അംഗത്വത്തില്‍ നിന്നും രാജിവെച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ലക്ഷ്മിപ്രിയ രാജി അറിയിച്ചത്. വൈകാരിക കുറിപ്പിലൂടെയാണ് രാജി. പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.
