തിമിരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം കഠിനതടവ്

തളിപ്പറമ്പ് തിമിരിയിൽ ആർ.എസ്.എസ് പ്രവർത്തകരെ ബോംബെറിഞ്ഞ കേസിൽ 10 സി.പി.എം പ്രവർത്തകർക്ക് 25 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി ടി.വി ബിനു ഒഴികെ മറ്റ് പ്രതികൾ 10 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി
2011ലായിരുന്നു സംഭവം.
തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി.സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. കേസിൽ ഉൾപ്പെട്ട രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
