Latestകേരളം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. പ്രതിദിന രോഗികളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ നിന്ന് 19.5 ശതമാനമായി ഉയർന്നു.

2,86,434 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 573 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ജനുവരി 1നും 7നും ഇടയിൽ ലോകത്ത് ശരാശരി 2 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ പത്ത് ദിവസങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയാകുന്ന സാഹചര്യമാണ് ഉണ്ടായത്. അമേരിക്കക്ക് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്