Latestകേരളം

വരും മണിക്കൂറുകളില്‍ കേരളത്തിലെ ആറു ജില്ലകളില്‍ ശക്തമായ മഴ

വരും മണിക്കൂറുകളില്‍ കേരളത്തിലെ ആറു ജില്ലകളില്‍ ശക്തമായ മഴയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യകയെന്നാണ് അറിയിപ്പില്‍ പറയുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.