Latestകേരളം

സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു.

സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ച്‌ ആശുപത്രിയിലെത്തുന്നവർ കോവിഡുണ്ടോയെന്ന് പരിശോധിക്കണം.പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്‍റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നല്‍കി.

പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലുമാണ് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളത്. ഇങ്ങനെയുള്ളവർ മാസ്ക് നിർബന്ധമായും ധരിക്കണം.

പനി ബാധിച്ച്‌ ആശുപത്രിയില്‍ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.