കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ വീണ യുവാവ് മരിച്ചു
കൊല്ലം: കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ വീണ യുവാവ് മരിച്ചു. കൊല്ലം ലക്ഷം വീട്ടില്‍ മുഹമ്മദ് അലിയുടെയും മകനായ റഷീദ് (22) ആണ് മരിച്ചത്.വൈകുന്നേരം 3.30നോടെയായിരുന്നു പാറപ്പള്ളി തീരത്ത് ദുരന്തം.
കടല്‍ പാറക്കിടുകളില് നിന്ന് കല്ലുമ്മക്കായ പറിക്കുന്നതിനിടെ, വഴുതി കടലിലേയ്ക്ക് തെന്നിമാറിയ റഷീദിനെ കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആദ്യസഹായം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
