Latestദേശീയം

മുതിര്‍ന്ന ബോളിവുഡ്‌ നടി കാമിനി കൗശല്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ്‌ നടി കാമിനി കൗശല്‍ (98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു മുംബൈയിലെ വീട്ടിലായിരുന്നു മരണം.2022-ല്‍ 95-ാം വയസില്‍ ‘ലാല്‍ സിങ്‌ ഛദ്ദ’ എന്ന ചിത്രത്തിലാണു കാമിനി കൗശല്‍ അവസാനമായി വേഷമിട്ടത്‌. ആമിര്‍ ഖാനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
ദോ ഭായ്‌ (1947), ഷഹീദ്‌ (1948), നദിയ കേ പാര്‍ (1948), സിദ്ദി (1948), ശബ്‌നം (1949), പരാസ്‌ (1949), നമൂന (1900), (1949), 1900 (1900) തുടങ്ങിയ ചിത്രങ്ങളില്‍ കാമിനി കൗശല്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു.1927 ഫെബ്രുവരി 24 നാണു ജനനം. 1946-ല്‍ റിലീസ്‌ ചെയ്‌ത ക്ലാസിക്‌ ചിത്രം ‘നീച്ചാ നഗര്‍’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച കാമിനിയുടെ സിനിമാകരിയര്‍ ഏഴു പതിറ്റാണ്ടിലേറെ നീണ്ടു. ആദ്യത്തെ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിയ ‘നീച്ചാ നഗര്‍’ പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ ചിത്രമാണ്‌