കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് തെന്നി ഓട്ടോയിലിടിച്ചു; 19 വയസുകാരൻ മരിച്ചു, സുഹൃത്തിന് പരിക്ക്
തൃശൂർ: കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് തെന്നി എതിരേവന്ന ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. ശ്രീനാരായണപുരം പി വെമ്ബല്ലൂര്‍ അസ്മാബി കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി മതിലകം പാലക്കാട്ട്പറമ്ബില്‍ നജീബിന്റെ മകന്‍ മുഹമ്മദ് അദ്‌നാന്‍ ആണ് മരിച്ചത്. 19 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ മതിലകം ശ്രീനാരായണപുരത്തെ പെട്രോള്‍ പമ്ബിനടുത്തുള്ള വളവില്‍വെച്ചാണ് അപകടമുണ്ടായത്.
വീട്ടില്‍നിന്ന് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് എതിരേവന്ന എയ്‌സ് ഓട്ടോയില്‍ തട്ടിയായിരുന്നു അപകടം.
