Latestകേരളം

കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2025 മേയ് ജൂണ്‍ മാസത്തില്‍ കേരള പരീക്ഷാഭവന്റെ നേതൃത്വത്തില്‍ നടത്തിയ കെ- ടെറ്റ് പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്.പരീക്ഷ എഴുതിയ ഉദ്യോഗാർഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in വഴി ഫലമറിയാം.നിലവില്‍ സർവീസിലുള്ള അധ്യാപകർക്കായി മേയില്‍ നടത്തിയ പരീക്ഷയുടെ ഫലവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സർവീസിലുള്ള അധ്യാപകർക്ക്

https://ktet.kerala.gov.in/results_may_2025/ വഴി ഫലമാറിയം. ജൂണ്‍മാസത്തിലെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികള്‍ക്ക് https://ktet.kerala.gov.in/results_june_2025/വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്ത് ഫലമറിയാം. വെബ്‌സൈറ്റില്‍ വിശദമായ സ്‌കോർ കാർഡിനൊപ്പം ഒരോ പേപ്പറിനും ലഭിച്ച വിശദമായ മാർക്ക് കൂടി ഉണ്ടാകും.

വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്യാൻ രജിസ്‌ട്രേഷൻ നമ്ബറും ജനനത്തീയതിയും ആവശ്യമാണ്. പരീക്ഷ വിജയിച്ച ഉദ്യോഗാർഥികള്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.