രാഹുലിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറെ അന്വേഷണസംഘം കസ്റ്റിഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.രാഹുലിനെ ബംഗളൂരുവിലെത്തിച്ചത് ഇയാളാണ്. ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യുകയാണ്.
അതേസമയം രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് – കർണാടക അതിർത്തിയിലെത്തിയിരിക്കുകയാണ്. രാഹുല്‍ ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്ബ് രാഹുല്‍ പോയതായി പൊലീസിന് സംശയം . പൊലീസിന്റെ നീക്കങ്ങള്‍ രാഹുലിന് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. എസ്ഐടിയുടെ നീക്കങ്ങള്‍ പൂർണമായും രഹസ്യ സ്വഭാവത്തില്‍ ആകണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം.
