Latestകേരളം

പത്ത് വയസുകാരൻ വീടിനുള്ളില്‍ മരിച്ചനിലയില്‍

ഇടുക്കി തോക്കുപാറായില്‍ പത്ത് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കല്‍ അനൂപ് – ജോല്‍സി ദമ്ബതികളുടെ മകൻ ആഡ്ബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനുള്ളില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം. അടിമാലി വിശ്വ ദീപ്‌തി പബ്ലിക് സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഡ്ബിൻ. സംഭവതത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി