Latestകേരളം

പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ച മകൻ തൂങ്ങി മരിച്ച നിലയില്‍

പിതാവിനെ കുത്തി പരിക്കേല്പ്പിച്ച്‌ കടന്നു കളഞ്ഞ മകൻ തൂങ്ങി മരിച്ച നിലയില്. കടിയങ്ങാട് മാര്ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല് ജംഷാല് (26) നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പിതാവായ ഇല്ലത്ത് മീത്തല് പോക്കര് (60) നെയാണ് കുത്തി പരിക്കേല്പ്പിച്ചത്. പണം നല്കാന് വിസമ്മതിച്ചതിനാലാണ് കുത്തി പരിക്കേല്പ്പിച്ചത്.

നിരന്തരം പണം ആവശ്യപ്പെടുന്ന മകന് കഴിഞ്ഞ ദിവസം പണം നല്കാതെ വന്നപ്പോള് കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് അറിയാന് കഴിഞ്ഞത്. വയറിന് സാരമായി പരുക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കല് ആശുപത്രിയില് ചികിത്സയിലാണ്. ഒളിവില് പോയ ജംഷാലിനെ പോലീസ് അന്വേഷിച്ച്‌ വരുന്നതിനിടെയാണ് പ്രതിയെ പൊന്തക്കാട്ടില് തൂങ്ങി മരിച്ചത്.