തൃശൂര്‍ മണലൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനെ കാണാനില്ല
ണ്ടെത്തി. മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്.ഭർത്താവ് സലീഷിനെ കാണാനില്ല.
ഇന്നലെയായിരുന്നു സംഭവം. നിഷമോളും സലീഷും രണ്ടു കുട്ടികളും ആണ് വീട്ടില്‍ ഉള്ളത്. നിഷയുടെ രണ്ടാമത്തെ ഭർത്താവ് ആണ് സലീഷ്. ആദ്യത്തെ ഭർത്താവ് അസുഖം മൂലം മരിച്ചിരുന്നു. ആദ്യ ഭർത്താവില്‍ ഉള്ള കുട്ടികള്‍ ആണ് ഇവരോടൊപ്പം താമസിക്കുന്ന കുട്ടികള്‍ രണ്ടുപേരും. സലീഷില്‍ ഇവർക്ക് കുട്ടികള്‍ ഇല്ല.
നിഷാമോളുടെ കുട്ടികള്‍ അമ്മ വിളിച്ചിട്ട് ഉണരുന്നില്ല എന്ന് അടുത്ത വീട്ടിലെ ആളുകളോട് ചെന്ന് അറിയിച്ചതിനെത്തുടർന്ന് അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് മുറിയിലെ കിടക്കയില്‍ നിഷയെ മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ അവർ അന്തിക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി സലീഷിനെ പലതവണ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച്‌ഡ് ഓഫായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോർട്ടം കഴിഞ്ഞാല്‍ മാത്രമേ പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. വൈകിട്ടായിട്ടും സലീഷ് വരാതിരുന്നതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.നിഷ കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒന്നര വർഷത്തിലേറെയായി സെയില്‍സ് ജോലി ചെയ്തുവരികയാണ്. രണ്ടു ദിവസം കൊണ്ട് ജോലിക്കും നിഷ പോയിട്ടില്ല. ചാലക്കുടി സ്വദേശിയാണ് നിഷ. സലീഷ് മദ്യപാനിയായിരുന്നു കൂടാതെ നിഷയെ സലീഷ് മർദിക്കാറുമുണ്ടായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ആയപ്പോള്‍ നേരത്തെ നിഷ സലീഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും ഉണ്ട്. മക്കള്‍: വൈഗ, വേദ
