Latestകണ്ണൂര്‍

തൃശൂരില്‍ സഹോദരിയെ കളിയാക്കിയ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു

സഹോദരിയെ കളിയാക്കിയ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖില്‍ (28 ) ആണ് മരിച്ചത്.അയല്‍വാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്.

രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ രോഹിത്തും അഖിലും തമ്മില്‍ വാക്കേറ്റമുണ്ടായി. കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. അഖിലിന്റെ വീടിന് മുന്നിലെ റോഡില്‍ വച്ചായിരുന്നു കൊലപാതകം. ഒളിവില്‍പ്പോയ രോഹിത്തിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.