കല്ലടിമുഖത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: 2 പേര്‍ക്ക് പരിക്ക്
കല്ലടിമുഖത്ത് സായാഹ്നം വൃദ്ധസദനത്തിലെ കിച്ചനില്‍ ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചു. ആറ്റുകാല്‍ വാർഡ് 73 കല്ലടി മുഖത്ത് നഗരസഭയുടെ സായാഹ്നം വൃദ്ധസദനത്തിലെ കിച്ചനില്‍ ആയിരുന്നു അപകടം.കിച്ചനില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായി കത്തുകയായിരുന്നു. അപകടത്തില്‍ ജീവനക്കാരായ മായ(39)യുടെ അര താഴ്ഭാഗം തീപിടിക്കുകയും 18% പൊള്ളല്‍ ഏല്‍ക്കുകയും രാജീവിന്റെ (30) കൈയ്ക്കും കാലിനും 10% പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. ഇവരെ PRS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
