കൊച്ചിയില്‍ ചികിത്സയ്ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍
കൊച്ചി :വടുതലയിലെ അപ്പാർട്മെന്റില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയപ്പോള്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
