‘വേഗം വിട്ടോ’… സ്വർണ വിലയില്‍ ഇന്ന് വമ്പൻ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വമ്പൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി ഇന്നത്തെ വില.ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്നും പവന് 2200 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പവൻ 22 കാരറ്റ് സ്വർണം 1,09,240 രൂപയായിരുന്നു. ഇന്നലെ രാവിലെ 1 പവൻ സ്വർണത്തിന് 1,10,680 രൂപയായിരുന്നു വില.
കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കില്‍ നിന്നും സ്വർണവില ഇപ്പോള്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
