കുതിപ്പിന് പിന്നാലെ വീണ്ടും ഇറങ്ങി സ്വര്‍ണം; വിലയില്‍ ഇന്ന് ഇടിവ്; നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 1,02,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,865 രൂപയും. ഇന്നലെ ഒടുവില്‍ രേഖപ്പെടുത്തിയ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ന് പവന് 2160 രൂപയും ഗ്രാമിന് 270 രൂപയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 84,600 രൂപയാണ് വില. ഗ്രാമിന് 10,575 രൂപയും. 220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഒരു പവന്‍ 14 കാരറ്റ് സ്വര്‍ണത്തിന് 65,880 രൂപയും ഒരു പവന്‍ 9 കാരറ്റ് സ്വര്‍ണത്തിന് 42,520 രൂപയുമാണ് ഇന്നത്തെ വിപണിവില.
