‘എന്‍റെ ശബ്ദവും ചിത്രവും പരസ്യങ്ങളില്‍ ഉപയോഗിക്കരുത്; മോഹൻലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍
തന്റെ പേര്, ശബ്ദം, ചിത്രം, തനതായ ശൈലികള്‍ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് മോഹൻ ലാൽ.എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഇത്തരത്തില്‍ പേര്, ശബ്ദം, സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കുകയായിരുന്നു. ഹർജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉള്‍പ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയില്‍ നിന്ന് ലഭിച്ചിരുന്നു.
