കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈറ്റ്: കുവൈറ്റില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. ചാത്തന്നൂർ നാലുപങ്കുവിള വീട്ടില്‍ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്.കഴിഞ്ഞ 25 വർഷത്തോളമായി കുവൈറ്റിലെ ഒരു കുടുംബത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഹിലാലുദ്ദീൻ.പരേതനായ സുലൈമാൻ കുഞ്ഞും റഷീദ ബീവിയും മാതാപിതാക്കളാണ്. ഷീജയാണ് ഭാര്യ. ഫാത്തിമ, ഫർഹാന എന്നിവർ മക്കളാണ്. മൃതദേഹം നാളെ കുവൈറ്റിലെ സബ്ഹാനില്‍ അസർ നമസ്കാരത്തിന് ശേഷം കബറടക്കും.
ഇതിനായുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. ഒരു ദീർഘകാല പ്രവാസിയുടെ ഈ അപ്രതീക്ഷിത വിയോഗം കുവൈറ്റിലെ മലയാളി സമൂഹത്തില്‍ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.
