സ്വന്തം കാറിന്റെ ചില്ല് കൈകൊണ്ട് അടിച്ചുതകര്‍ത്തു; മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം
പാലക്കാട്: വാണിയംകുളത്ത് മദ്യലഹരിയില്‍ കാറില്‍ എത്തിയ യുവാവിന്റെ പരാക്രമം. അർദ്ധ ബോധാവസ്ഥയിലായരുന്ന യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മാന്നന്നൂർ റോഡില്‍ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.പിന്നാലെ യുവാവ് സ്വന്തം കാറിന്റെ ചില്ല് കൈകൊണ്ട് അടിച്ചുതകർത്തു.
ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരെയും ഇയാള്‍ ആക്രമിക്കാൻ ശ്രമിച്ചു. യുവാവ് രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്. വല്ലപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
