Latestകേരളം

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: പാലോട് പച്ച ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.പാങ്ങോട് – പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. പുലർച്ചെ 3ഓടെ ആണ് അപകടം നടന്നത്. മൃതദേഹം പാലോട് ആശുപത്രിയില്‍.

നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്‌ കലുങ്ക് ജംഗ്ഷനില്‍ പ്രാദേശിക ദീപാലങ്കാര കമ്മിറ്റി സംഘടിപ്പിക്കുന്ന ദീപാലങ്കാരത്തിൻ്റെ ഭാഗമായി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ആണ് വൈദ്യുതാഘാതമേറ്റ് യുവാവ് തല്‍ക്ഷണം മരിച്ചത്. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്തു.‌‌