Latestദേശീയം

സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി ടിവികെ അധ്യക്ഷൻ വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങള്‍ പുറത്തുവന്നു.2024-25 സാമ്പത്തിക വർഷത്തില്‍ മാത്രം 183.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. സത്യവാങ്മൂലം പ്രകാരം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും വിജയ്‌ക്കുണ്ട്. ഇതോടെ നടന്റെ ആകെ ആസ്തി 500 കോടി രൂപയ്ക്ക് മുകളിലാണെന്ന് വ്യക്തമായി. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ അദ്ദേഹത്തിന് യാതൊരുവിധ കടബാധ്യതകളുമില്ല എന്നതും ശ്രദ്ധേയമാണ്.

വിജയ്‌യുടെ ഭാര്യ സംഗീതയുടെ പേരില്‍ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഇതില്‍ വിവിധ ബാങ്ക് നിക്ഷേപങ്ങളും ഏകദേശം രണ്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സ്വർണാഭരണങ്ങളും രണ്ട് കിലോയിലധികം വെള്ളിയും ഉള്‍പ്പെടുന്നു. വാഹനപ്രേമിയായ വിജയ്‌യുടെ പക്കല്‍ ബിഎംഡബ്ല്യു 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെല്‍ഫയർ, ബിഎംഡബ്ല്യു ഐ7 തുടങ്ങിയ വിലപിടിപ്പുള്ള കാറുകളുടെ വൻ ശേഖരമുണ്ട്. ആഡംബര വാഹനങ്ങള്‍ക്കൊപ്പം ഒരു മാരുതി സ്വിഫ്റ്റും ടിവിഎസ് എക്സ് എല്‍ വാഹനവും തന്റെ പക്കലുണ്ടെന്ന് വിജയ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്