കല്യാണക്കത്തില്‍ സ്ഥാനാര്‍ഥിക്കായുള്ള വോട്ടഭ്യര്‍ഥന; ചര്‍ച്ചയായി കല്യാണക്കത്ത്
ഒരു കല്യാണമായാല്‍ പ്രധാനമായും പലരും ചിന്തിക്കാറുള്ളത് ഏത് സ്റ്റൈലിലാണ് കത്തടിക്കുകയെന്നതാണ്. എന്നാല്‍ വേറിട്ടൊരു കല്യാണക്കത്താണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്. തൃത്താലയില്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥനാർഥി എംബി രാജേഷിന് വോട്ടഭ്യർഥിച്ചു കൊണ്ടാണ് കല്യാണക്കത്ത് അടിച്ചിറക്കിയത്.
ജിതേഷ് സ്നേഹ ദമ്പതികളുടെ കല്യാണ റിസപ്ഷൻ്റെ ക്ഷണക്കത്താണ് ഇങ്ങനെ വ്യത്യസ്തമായി അടിച്ചിരിക്കുന്നത്. മെയ് നാലിനാണ് കല്യാണ റിസപ്ഷൻ നടക്കുന്നത്. ഇങ്ങനെയൊരു കത്തടിച്ചതിലൂടെ ജങ്ങള്‍ക്കിടയില്‍ എംബി രാജേഷ് എന്ന സഥാനാർഥിക്കും മുൻ മന്ത്രിക്കുമുള്ള സ്വീകാര്യതയാണ് വ്യക്തമാകുന്നത്.കത്തിൻ്റെ കവറില്‍ മുകളിലായാണ് സഖാവ് എംബി രാജേഷിനെ വിജയിപ്പിക്കുകയെന്നെഴുതിയിട്ടുള്ളത്.
കത്തില്‍ മറ്റ് പല തരത്തിലുള്ള ആശംസകളും മറ്റും ഉണ്ടാകുമ്പോഴും വ്യത്യസ്തമായി ഇങ്ങനെയൊരു കത്തുണ്ടാക്കിയതാണ് ഏറെ കൗതുകവും ചർച്ചയുമായിരുക്കുന്നത്. തൃത്താലയില്‍ നിന്നും ജനനവിധി തേടുന്ന എംബി രാജേഷ വലിയ ഭൂരിപക്ഷത്തില്‍ ഇനിയും ജയിച്ച് വരുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. കേരളത്തിലെ ഇടതുപക്ഷ സക്കാരിൻ്റെ വികസന ക്ഷേമപ്രവർത്തനങ്ങള്‍ മുൻ നിർത്തിയായിരിക്കും ജനങ്ങള്‍ വിധിയെഴുതുക.
