Latestദേശീയം

ഭാര്യയ്‌ക്കെതിരെ യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു

ബംഗളൂരു: ഭാര്യയ്‌ക്കെതിരെ യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. ബംഗളൂരു സ്വദേശിയാണ് ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയുമായി പൊലീസിനെ സമീപിച്ചത്.യുവതിക്കെതിരെ ഭീഷണിപ്പെടുത്തല്‍, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ യുവതിയെ അറസ്റ്റുചെയ്തിട്ടില്ല.

ലൈംഗികപീഡനത്തിന് പുറമേ മാനസികമായും സാമ്പത്തികമായും ഭാര്യ പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.പ്രകൃതിവിരുദ്ധ ലൈംഗികതയോടാണ് ഭാര്യയ്ക്ക് കൂടുതല്‍ താല്‍പ്പര്യം. അശ്ലീല വീഡിയോകള്‍ അയച്ചുതന്നശേഷം അതില്‍ കാണുന്നതുപോലെ ചെയ്യാൻ നിർബന്ധിക്കാറുണ്ട്. ഭാര്യയുടെ ഒരു കൂട്ടുകാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിക്കും, സ്വകാര്യ നിമിഷങ്ങളിലെ അനുഭവത്തെക്കുറിച്ച്‌ കൂട്ടുകാരോട് വിശദീകരിക്കണം എന്ന് നിർബന്ധിക്കുന്നു എന്നൊക്കെയാണ് ഭാര്യയ്ക്കെതിരെ യുവാവ് നിരത്തുന്ന പരാതികള്‍. ഇക്കാര്യങ്ങള്‍ ചെയ്യാൻ തയ്യാറാകാത്തതിന് ശാരീരിക മാനസിക പീഡനങ്ങള്‍ ഭാര്യയുടെ വകയായി ഉണ്ടാവാറുണ്ടെന്നും അയാള്‍ പറയുന്നു. സഹിക്കാവുന്നതിനും അപ്പുറമായതോടെയാണ് പരാതി നല്‍കിയതെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്.

ഭാര്യയ്ക്ക് പഴയതും പുതിയതുമായ നിരവധി ബന്ധങ്ങളുണ്ടെന്നും ഇവർക്കൊപ്പം പതിവായി മദ്യപിക്കാാറുണ്ടെന്നും രാത്രി വൈകുവോളം കൂട്ടുകാർക്കൊപ്പം കൂടാറുണ്ടെന്നും യുവാവ് പറയുന്നു. ഭാര്യയുടെ ധാരാളിത്തം നിറഞ്ഞ ജീവിത ശൈലി തന്നെ സാമ്പത്തികമായി തകത്തു, തന്റെ കൈയിലുണ്ടായിരുന്ന സ്വർണവും പണവും കൈക്കലാക്കി തുടങ്ങിയ പരാതികളും യുവാവ് ഉന്നയിക്കുന്നുണ്ട്.

പ്രശ്നങ്ങള്‍ പുറത്തറിയാതെ ഒതുക്കിത്തീർക്കാൻ രണ്ടുകുടുംബങ്ങളുടെയും മദ്ധ്യസ്ഥതയില്‍ ചർച്ചകള്‍ നടത്തിയെങ്കിലും അതും വിജയിച്ചില്ല. ചർച്ചകളുടെ ഫലമായി കുറച്ചുനാള്‍ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നെയും പീഡനം തുടർന്നു. തുടർന്ന് ജീവിതത്തില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച്‌ തന്റെ മാതാപിതാക്കളെ വീട്ടില്‍നിന്ന് പുറത്താക്കിയെന്നും യുവാവ് പറയുന്നുണ്ട്.