Latestകേരളം

ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില വീണ്ടും കുറഞ്ഞു. രാവിലെ വില കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും വില താഴേക്ക് പോയത് ആഭരണ പ്രേമികള്‍ക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിലും ഇത്ര വലിയ പ്രതിഫലനമുണ്ടാക്കിയത്.

ഇന്ന് രാവിലെ പവന് 1120 രൂപ കുറഞ്ഞ സ്വർണ്ണത്തിന്, ഉച്ചയ്ക്ക് ശേഷം വീണ്ടും 1800 രൂപയുടെ കുറവ് കൂടി രേഖപ്പെടുത്തി. ഇതോടെ ഇന്ന് ഒറ്റ ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണ്ണത്തിന് 2920 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവില്‍ 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,240 രൂപയിലെത്തി. ഒരു ഗ്രാം സ്വർണ്ണത്തിന് 13,655 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.