Latestകേരളം

ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവില്‍ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യുടെ മൃ‍തദേഹം കണ്ടെത്തി .നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 2000 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.