Latestകേരളം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ഡൽഹി : കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി സിനിമാ നടിയാകുകയും കേരളത്തില്‍ വച്ച്‌ അടുത്തിടെ വിവാഹിതയാകുകയും ചെയ്ത മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് ദേശീയ പട്ടിക ജാതി കമ്മീഷൻ തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോലീസ് പോക്‌സോ കേസ് എടുത്തു.

പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ഇവരെ ആശംസിക്കാന്‍ എത്തിയിരുന്നു. തിരുവനന്തപുരത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തി വിവാഹിതയാകാന്‍ പോകുന്നു എന്നും സംരക്ഷണം വേണം എന്നും പെണ്‍കുട്ടിയും ആവശ്യപ്പെട്ട ശേഷമായിരുന്നു ഇതെല്ലാം.

വിവാഹം കഴിഞ്ഞ പിന്നാലെ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച വിവാദം ഉടലെടുത്തിരുന്നു. രേഖകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയും

ഭര്‍ത്താവും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു. കേരളത്തില്‍ താമസിക്കാനുള്ള താല്‍പ്പര്യവും ഇവര്‍ പങ്കുവച്ചു. പിന്നീട് മറ്റൊരിക്കല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ പെണ്‍കുട്ടി സിനിമാ സംവിധായകന്റെ മോശം പെരുമാറ്റം സൂചിപ്പിച്ച്‌ കരയുകയും ചെയ്തിരുന്നു.

മധ്യപ്രദേസ് സ്വദേശിയാണ് പെണ്‍കുട്ടി. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇവര്‍ കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവത്രെ. കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് വിവാഹിതരായതും മടങ്ങിയതും. എന്നാല്‍ ഇപ്പോള്‍ വീണ്ടും പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.