പയ്യന്നൂരില്‍ വീണ്ടും ആക്രമണം; വി കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തെ മഴ മറ കത്തിച്ചു
കണ്ണൂര്‍: പയ്യന്നൂരില്‍ വീണ്ടും ആക്രമണം. സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്റെ കൃഷി .സ്ഥലത്തെ മഴ മറ കത്തിച്ചു.കാങ്കോല്‍ കരിങ്കുഴിയിലുളള കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസിനും അക്രമികള്‍ തീയിട്ടു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പൊലീസ് എത്തിയാണ് തീ അണച്ചത്.കഴിഞ്ഞ ദിവസവും കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
