പ്രിയ ഗായികക്ക് വിട നല്‍കാനൊരുങ്ങി നാട്; ആശാ ഭോസ്‌ലെയുടെ സംസ്കാരം
പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്ന്. വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിലാണ് ചടങ്ങ്.സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.ആശാ ഭോസ്‌ലെക്ക് അതിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്നലെ വസതിയില്‍ എത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ഇന്നലെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ഇന്നലെ ഉച്ചകേയ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്സ്റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പുരസ്കാരങ്ങള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ആശയെ തേടിയെത്തിയിട്ടുണ്ട്. 2000ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണും ആശക്ക് ലഭിച്ചിട്ടുണ്ട്.
