Latestകേരളം

ശബരിമല സ്വര്‍ണകൊള്ള; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ.പി ശങ്കരദാസും ജയിലിന് പുറത്തേക്ക്

കൊല്ലം.ശബരിമല സ്വർണകൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസും ജയിലിന് പുറത്തേക്ക്. കൊല്ലം വിജിലൻസ് കോടതിയില്‍ സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി ഇന്ന് പരിഗണിക്കും.

ശങ്കർദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവൻ പ്രതികളും ജയില്‍ മോചിതരാകും. കേസില്‍ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല

ശബരിമല സ്വർണ കേസില്‍ ആകെയുള്ള 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്‌തത്. അതില്‍ ഒമ്പത് പേർക്ക് റിമാൻഡ് 90 ദിവസം പൂർത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. എസ്. ജയശ്രീക്ക് സുപ്രിംകോടതി മുൻ‌കൂർ ജാമ്യം നല്‍കി. നിലവില്‍ റിമാൻഡില്‍ ഉള്ള ഏക പ്രതി ദേവസ്വം ബോർഡ് മുന്നംഗം കെ.പി ശങ്കർദാസ് ആണ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.