Latestകേരളം

പകല്‍ കടുത്ത ചൂടും വൈകുന്നേരം വേനല്‍മഴ

കണ്ണുർ.കേരളത്തില്‍ കനത്ത ചൂടിന് ആശ്വാസമേകി ഇന്നും നാളെയും വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വൈകുന്നേരങ്ങളില്‍ ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും കാർമേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മുൻകരുതല്‍ എടുക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.