Latestകേരളം

കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം നടന്നത്.ഒരു കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചതെന്നാണ് വിവരം. അന്‍സാര്‍, ഭാര്യ സുഹാദ, ഇവരുടെ സഹോദരന്റെ ഇളയ മകള്‍ ഇസാ മറിയം എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ഒരു മണിക്കൂര്‍ മുമ്പാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം