Latestകേരളം

വീട്ടിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ ഒമ്പതു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ.ഹരിപ്പാട് വീട്ടിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ ഒമ്പതു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടല്ലൂർ തെക്ക് പുത്തൻപൊറുതിയില്‍ ഡീനീഷ് മുരളി- ഷോബി ദമ്പതികളുടെ മകള്‍ ദേവിദർശ ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് അതിദാരുണമായ സംഭവം. കുളിക്കാനായി ശുചിമുറിയിലേക്ക് പോയതായിരുന്നു കുട്ടി. പുറത്തിറങ്ങാൻ വൈകിയതോടെ അമ്മ ചെന്ന് നോക്കിയപ്പോള്‍ നിലത്തു കിടക്കുന്ന കുട്ടിയെ കാണുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടൻ തന്നെ അയല്‍വാസികളും ബന്ധുക്കളും ചേ‍ർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ കുട്ടിയുടെ ജീവൻ നഷ്ടമായതായി ഡോക്ട‍മാ‍ർ സ്ഥിരീകരിച്ചു. വഴുതി വീണ് തലയിടിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാല്‍ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.