Latestകണ്ണൂര്‍കേരളം

അയല്‍വീട്ടില്‍നിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായുടെ കടിയേറ്റു; കണ്ണൂരില്‍ എട്ടുവയസ്സുകാരന് പരിക്ക്

കണ്ണൂർ.നായുടെ കടിയേറ്റ് എട്ടുവയസ്സുകാരന് പരിക്ക്. പുല്ലൂക്കര മുക്കില്‍പീടികയിലെ കൂവ്വപനത്തില്‍ സമീർ സഖാഫിയുടെ മകൻ ഹംദാൻ അബ്ദുല്ല (8)ക്കാണ് നായുടെ കടിയേറ്റത്.അയല്‍വീട്ടില്‍നിന്ന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നായുടെ കടിയേറ്റത്. പാനൂരിലെ താലൂക്ക് ആശുപത്രിയില്‍നിന്നും പ്രാഥമിക ചികിത്സക്കുശേഷം പിന്നീട് തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. രൂക്ഷമായ നായ്ശല്യം നിലനില്‍ക്കുന്ന പ്രദേശത്ത് മദ്റസയിലും സ്‌കൂളിലും പോകുന്ന കുട്ടികള്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്. നഗരസഭയും ബന്ധപ്പെട്ടവരും ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.