Latestകേരളം

സമൂഹ മാധ്യമങ്ങള്‍ വഴി ടി.വീണയെ അപമാനിച്ചു; കേസെടുത്ത് പൊലീസ്

പത്തനംതിട്ട: സമൂഹമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പത്തനംതിട്ട പൊലീസ്.ബിനു എസ്.നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയായിരുന്നു പരാതി. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമർശങ്ങള്‍ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

ഡിവൈഎഫ്‌ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബിഎൻഎസ് ആക്‌ട് പ്രകാരവും ഐടി ആക്‌ട് പ്രകാരവുമാണ് കേസെടുത്തത്.