ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയുടെ സ്റ്റോർ റൂമിലാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.രോഗികളെ മാറ്റാനുള്ള നിർദേശം ആശുപത്രി അധികൃതർ നല്‍കിയിട്ടില്ല. അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
