ലക്ഷദ്വീപില്‍ അപ്രഖ്യാപിത നിർമാണ നിയന്ത്രണം; മുഴുവൻ നിർമാണ പ്രവർത്തനങ്ങള്‍ക്കും സ്റ്റോപ് മെമോ.
കൊച്ചി : ലക്ഷദ്വീപില്‍ അപ്രഖ്യാപിത നിർമാണ നിയന്ത്രണം. മുഴുവൻ നിർമാണ പ്രവർത്തനങ്ങള്‍ക്കും സ്റ്റോപ് മെമോ. മുൻകൂട്ടി അനുമതി വാങ്ങിച്ച വീട് നിർമാണങ്ങള്‍ക്കടക്കം സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ട്.ടൗണ്‍ പ്ലാനിങ്ങിന്റെ പേരിലാണ് അപ്രഖ്യാപിത നിയന്ത്രണം.
ലക്ഷദ്വീപിലെ സ്വകാര്യ ഭൂമിയില്‍ നടത്തുന്ന നിർമാണങ്ങള്‍ക്കാണ് സ്റ്റോപ് മെമോ നല്‍കിയിരിക്കുന്നത്. മെമോ ലഭിച്ച ശേഷവും നിർമാണം തുടരുന്ന പക്ഷം നിർമാണ സാമഗ്രികള്‍ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
നിർമാണ വിലക്കിനെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് എൻസിപി(എസ്പി) പ്രവർത്തകർ തള്ളിക്കയറി. മാർച്ച് നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ന്യായമായ സമരത്തെ പൊലീസ് അടിച്ചമർത്തുന്നുവെന്ന് സമരക്കാർ ആരോപിച്ചു.
