വേനല്‍ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്
തി രുവനന്തപുരം: വേനല്‍ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയിരുന്നു.ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെയാണ്.
112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധിയുണ്ടേയാക്കാമെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
