വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്
ലക്കനൗ: വീണ്ടും ദുരഭിമാനക്കൊല പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ് 2026 ഏപ്രില്‍ 16 നാണ് ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസല്‍ സിസ്റ്റം (ഐജിആർഎസ്) പോർട്ടല്‍ വഴി മകള്‍ വന്ദന ചൗബേയെ കാണാനില്ലെന്ന് പിതാവ് വിജയ കുമാർ ചൗബേ ഉത്തർപ്രദേശ് പൊലീസിന് പരാതി സമർപ്പിക്കുന്നത്.
ഏപ്രില്‍ 13 മുതലാണ് വന്ദനയെന്ന പതിനാറുകാരിയെ കാണാതാവുന്നത്. അന്വേഷണം ഏറ്റെടുത്ത യുപി പോലീസ് ദിവസങ്ങള്‍ക്കകം വന്ദനയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകം ചെയ്തത് പരാതിനല്‍കിയ പിതാവ് തന്നെ. മുപ്പത്തിനാലുകാരനായ വിവേക് ചൗബേ.ആണ്‍സുഹൃത്തുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് കൊലപാതകം. വന്ദനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കി റോഡിരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റസമ്മതം നടത്തി.
2025 ഓഗസ്റ്റില്‍ വന്ദന ചൗബേ തന്റെ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി. വന്ദനയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ മൂന്നു മാസത്തേക്ക് ജയിലിലടക്കുകയും ചെയ്തിരുന്നു. നവംബറില്‍ ജയിലിനിന്നും പുറത്തിറങ്ങിയ ഇയാളുമായി വന്ദന ബന്ധം തുടർന്നാണ് പിതാവിനെ ചൊടിപ്പിച്ചത്.
