Latestകേരളം

തൃശൂര്‍ മുണ്ടത്തിക്കോട് സ്ഫോടനം: വെടിക്കെട്ട് ഒഴിവാക്കി പൂരം ചടങ്ങ് മാത്രമായി നടത്തുന്നത് ആലോചനയില്‍

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 13 പേർ മരിച്ച പശ്ചാത്തലത്തില്‍ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന.പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തില്‍ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടർനടപടികള്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും.

വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണന എന്ന് ദേവസ്വം വൃത്തങ്ങള്‍ വ്യക്തമാക്കി.