കണ്ണൂര്‍ പൊയിലൂരില്‍ 13കാരന് സ്ഫോടനത്തില്‍ പരിക്കേറ്റ സംഭവം, പൊട്ടിയത് പടക്കം
കണ്ണൂർ : കണ്ണൂർ വടക്കേ പൊയിലൂരില്‍ സ്ഫോടനത്തില്‍ പതിമൂന്നുകാരന് പരിക്കേറ്റ സംഭവത്തില്‍ പൊട്ടിത്തെറിച്ചത് ബോംബ് അല്ലെന്ന് വിലയിരുത്തല്‍.സ്റ്റീല്‍ ബോളില്‍ ഓലപ്പടക്കത്തിലെ വെടിമരുന്ന് നിറച്ച് കത്തിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് നിഗമനം.
കളിക്കുന്നതിനിടെ സംഭവിച്ചതെന്ന് കുട്ടികളുടെ മൊഴി. ഫോറൻസിക് പരിശോധന ഫലത്തിന് ശേഷം സ്ഥിരീകരണമുണ്ടാകുമെന്ന് സൂചന. ഇന്നലെയാണ് കണ്ണൂർ വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദിന് സ്ഫോടനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
